സിനിമയിലേക്ക് ഉടൻ ഇല്ലെന്ന് മഞ്ജു

single-img
25 October 2012

പതിനാല്‌ വര്‍ഷങ്ങള്‍ക്കു ശേഷം നടനവേദിയിലേക്ക് തിരിച്ച് വന്ന മഞ്ജു വാര്യർ ഉടൻ സിനിമയിലേക്ക് തിരിച്ച് വരില്ലെന്ന് സൂചിപ്പിച്ചു.ഗുരുവായൂരില്‍ നവരാത്രി നൃത്തോത്സവത്തില്‍ നൃത്താവതരണത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.മലയാളികള്‍ക്ക് തന്നോടുള്ള സ്നേഹം എന്നും നിലനിന്നു കാണണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.അടുത്ത വര്‍ഷവും നവരാത്രി നൃത്തോത്സവത്തിന് ദേവസ്വം ചെയര്‍മാന്‍ ക്ഷണിച്ചപ്പോള്‍ അത് അന്നത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കാമെന്ന്  മഞ്ജു മറുപടിയും നൽകി