ഭൂമിക്രമക്കേട്:ദേവഗൗഡയ്ക്കും യെദ്യൂരപ്പയ്ക്കും കൃഷ്ണയ്ക്കുമെതിരെ അന്വേഷണം

single-img
25 October 2012

ബംഗളൂരു-മൈസൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോറിഡോര്‍ എക്സ്പ്രസ് ഹൈവേ പദ്ധതിക്കായി കര്‍ഷകഭൂമി ബലം പ്രയോഗിച്ച് തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, കേന്ദ്ര വിദേശകാര്യ മന്ത്രിയും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത പ്രത്യേക കോടതി ഉത്തരവ്.ഇവര്‍ക്കുപുറമേ 27 പേര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ ടി.ജെ. എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ ലോകായുക്ത ജഡ്ജി എന്‍.കെ. സുധീന്ദ്രറാവു ഉത്തരവിട്ടു. 30 പേര്‍ ഉള്‍പ്പെടുന്ന കേസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്.എന്‍. സത്യനാരായണറാവു അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദേശം.