കസബിനോട്‌ ദയവേണ്ട : ആഭ്യന്തരമന്ത്രാലയം

single-img
25 October 2012

മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പാക്‌ പൗരന്‍ അജ്‌മല്‍ കസബിന്റെ ഹര്‍ജിയില്‍ ദയ കാണിക്കേണ്ടതില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക്‌ ശുപാര്‍ശ നല്‍കി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്‌ വഭിച്ചതിന്‌ ശേഷമാണ്‌ ആഭ്യന്തരമന്ത്രാലയം ഹര്‍ജിയില്‍ തീരുമാനമെടുത്തത്‌. നിരപരാധികളെ കൊലചെയ്‌ത ഭീകരന്‍ ദയ അര്‍ഹിക്കുന്നില്ലെന്ന ഗവര്‍ണറുടെ ഉപദേശമാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസിനും നല്‍കിയത്‌.