ഇന്ത്യയുടെ മാനം കാക്കാന്‍ ഡല്‍ഹി ഇന്നിറങ്ങും

single-img
25 October 2012

ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ആദ്യ സെമിയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ലയണ്‍സിനെതിരേ. രാത്രി ഒമ്പതു മുതല്‍ ഡര്‍ബനിലാണ് മത്സരം. ഐപിഎല്‍ ടീമുകളില്‍ ഡെയര്‍ഡെവിള്‍സ് മാത്രമാണ് ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ എത്തിയത്. ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, ഐപിഎല്‍ ജേതാക്കളായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ ഗ്രൂപ്പ്ഘട്ടത്തിലേ പുറത്തായിരുന്നു. ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് ഡെയര്‍ഡെവിള്‍സ് സെമിയില്‍ കടന്നത്. ലീഗില്‍ ഡല്‍ഹിയുടെ അവസാന മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. നാലു മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ് നേടിയ ഡല്‍ഹിക്കു പിന്നില്‍ 10 പോയിന്റുമായി ദക്ഷിണാഫ്രിക്കന്‍ ടീം ടൈറ്റന്‍സും സെമിയില്‍ പ്രവേശിച്ചു.