ചെല്‍സിക്ക് തോല്‍വി

single-img
25 October 2012

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ഒന്നിനെതിരേ രണ്ടു ഗോളിന് യുക്രെയിന്‍ ക്ലബ് ഷാക്തര്‍ ഡോനെറ്റ്‌സ്‌കിനോട് തോല്‍വി വഴങ്ങി. യുക്രെയിന്‍ ക്ലബിന്റെ തട്ടകത്തില്‍ ഇറങ്ങിയ ചെല്‍സി മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍തന്നെ 1-0 നു പിന്നിലായി. അലെക്‌സ് തേസെറിയയാണ് ചെല്‍സിയെ ഞെട്ടിച്ച ഗോള്‍ സ്വന്തമാക്കിയത്. 52-ാം മിനിറ്റില്‍ ഫെര്‍നാന്‍ഡീഞ്ഞോയിലൂടെ ഷാക്തര്‍ ലീഗ് 2-0 ആക്കിയതോടെ ചെല്‍സിയുടെ തോല്‍വി ഉറപ്പായി. 81-ാം മിനിറ്റില്‍ ഓസ്‌കറിലൂടെ ഇംഗ്ലീഷ് ക്ലബ് ഒരു ഗോള്‍ മടക്കിയെങ്കിലും തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് നോര്‍ജിസ്്‌ലാന്‍ഡുമായി 1-1 സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പില്‍ ഷാക്തര്‍ ഏഴു പോയിന്റോടെ ഒന്നാമതെത്തി. നാലു പോയിന്റുമായി ചെല്‍സി രണ്ടാമതാണ്.