ചാല ടാങ്കര്‍ ദുരന്തം: നഷ്ടപരിഹാരം നല്‍കില്ലെന്ന് ഐഒസി

single-img
25 October 2012

കേരളത്തെ നടുക്കിയ ചാല ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഐഒസി നല്‍കിയ രേഖകളില്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ ടാങ്കറിലുണ്ടായിരുന്നത് ഐഒസിയുടെ പ്ലാന്റില്‍ നിന്നുള്ള വാതകമാണെന്നതൊഴിച്ചാല്‍ മറ്റ് ബാധ്യതകള്‍ ഏറ്റെടുക്കാന്‍ കമ്പനി തയാറല്ലെന്നും അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പോലും ഐഒസിയുടെ പക്കലില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപകടത്തില്‍പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നുള്ള പെട്രോളിയം മന്ത്രി എസ്.ജയപാല്‍ റെഡ്ഢിയുടെ വാക്ക് വെറുംവാക്കായി മാറിയിരിക്കുന്നു.