കൊച്ചി മെട്രോ: ഡിഎംആര്‍സിക്ക് ആര്യാടന്റെ കത്ത്

single-img
25 October 2012

വിവാദമുയര്‍ത്തി നില്‍ക്കുന്ന കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഡിഎംആര്‍സിക്ക് കത്തയച്ചു. പദ്ധതി ഏറ്റെടുക്കല്‍ ഡിഎംആര്‍സി പെട്ടന്ന് തീരുമാനിക്കണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി വൈകുന്നതുമൂലം സംസ്ഥാന സര്‍ക്കാരിന് ദിനംപ്രതി 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടാവുന്നുണ്‌ടെന്നും ആര്യാടന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.