എയര്‍ടെലിന് ആഫ്രിക്കയില്‍ ആറുകോടി ഉപയോക്താക്കള്‍

single-img
25 October 2012

ആഫ്രിക്കന്‍ വന്‍കരയില്‍ ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ കമ്പനിയായ എയര്‍ടെലിന് ആറുകോടിയിലേറെ വരിക്കാര്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ മാത്രം 17 രാജ്യങ്ങളില്‍ നിന്നായി ഒരുകോടിയിലേറെ വരിക്കാരെയാണു പുതുതായി ലഭിച്ചത്. ഇതോടെ മൊത്തം ഉപയോക്താക്കള്‍ ആറുകോടി കവിഞ്ഞു. ഗ്രാമീണ മേഖലകളില്‍ നിന്നും വളരെയേറെ പ്രതികരണമാണു ലഭിക്കുന്നത്. മികച്ച സേവനവും നല്‍കുന്നുണെ്ടന്നു കമ്പനി അറിയിച്ചു.