മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിന് വീരഭദ്രസിംഗ് മാപ്പു പറഞ്ഞു

single-img
24 October 2012

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടു വിവാദത്തിലായ മുന്‍ കേന്ദ്രമന്ത്രിയും ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായ വീരഭദ്രസിംഗ് മാപ്പു പറഞ്ഞു. താന്‍ മാധ്യമങ്ങളെ ബഹുമാനിക്കുന്നുവെന്നും ചില ചോദ്യങ്ങള്‍ കേട്ടു ദേഷ്യം നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോടു തനിക്കു പരുഷമായി പെരുമാറേണ്ടി വന്നതെന്നും സിംഗ് പറഞ്ഞു. കാമറകള്‍ അടിച്ചുപൊളിക്കുമെന്ന തന്റെ പ്രസ്താവന തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. വീരഭദ്രസിംഗിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു ഭീഷണി.