Kerala

പീഡനത്തിനിരയായ ബാലിക പ്രസവിച്ചു

ലൈംഗിക പീഡനത്തിനിരയായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരി പ്രസവിച്ചു. ഈ മാസം 22ന് എസ്എടിയിലെത്തിച്ച കുട്ടി ഇന്നലെയാണ് പ്രസവിച്ചത്. കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍പ്പെടുന്ന ഒരു മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പോലീസ് വളരെയധികം ശ്രമിച്ചെങ്കിലും ഇവര്‍ നല്‍കിയ മേല്‍വിലാസം കണെ്ടത്താനായില്ല. വ്യാജ വിലാസമാണ് നല്‍കിയിരിക്കുന്നതെന്നു സംശയിക്കുന്നു. ഇന്നു പോലീസ് ആശുപത്രിയിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.