കൊച്ചി മെട്രോ: പ്രധാനമന്ത്രി നിര്‍ദേശം നല്കണമെന്നു മുഖ്യമന്ത്രി

single-img
24 October 2012

കഴിഞ്ഞ കൊച്ചി മെട്രോ റെയില്‍ ബോര്‍ഡ് യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചു പ്രതിനിധികള്‍ കൊച്ചി മെട്രോയുടെ പണികള്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തീരുമാനം എടുക്കാതെ മാറ്റിവച്ചത് സംസ്ഥാനത്ത് ആശങ്ക ഉളവാക്കിയിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്കും കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥിനും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. പദ്ധതി ഏറ്റെടുക്കാതിരിക്കാനുള്ള ഒരു സൂചനയും ഡിഎംആര്‍സിയുടെ ഭാഗത്തുനിന്നു നേരത്തെ ഉണ്ടായിട്ടില്ല. മറിച്ച് പദ്ധതി ഏറ്റെടുക്കാമെന്നു ധാരാളം സൂചനകള്‍ ലഭിക്കുകയും ചെയ്തു. ഒമ്പതു മാസമായി ഡിഎംആര്‍സി കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ ചെയ്തുവരുകയാണ്. സൈറ്റ് ഓഫീസ് തുറക്കുകയും സ്റ്റാഫിനെ നിയോഗിക്കുകയും ചെയ്തു. എന്നിട്ടാണു കഴിഞ്ഞ ബോര്‍ഡ് യോഗം ഡിഎംആര്‍സിയുടെ നിലപാടറിയാനായി തീരുമാനം മാറ്റിവച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.