National

ഡിസംബര്‍ 10 ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് യെദിയൂരപ്പ

ഡിസംബര്‍ 10 ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ബിജെപി വിമതനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ അറിയിച്ചു. ബിജെപിയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും സംസാരിക്കാനില്ലെന്ന് പറഞ്ഞ യെദിയൂരപ്പ താനിപ്പോള്‍ ബിജെപിയുടെ ഭാഗമല്ലെന്നും തുറന്നടിച്ചു. ഡിസംബറില്‍ നിയമസഭാംഗത്വം രാജിവെച്ച ശേഷം സംസ്ഥാനത്ത് പര്യടനം നടത്തുമെന്ന് യെദിയൂരപ്പ നേരത്തെ അറിയിച്ചിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് യെദിയൂരപ്പയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. വിവിധ ജില്ലകളിലെ തന്റെ അനുയായികളെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. തന്നെ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം കേന്ദ്രനേതൃത്വം നിരസിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടു പോയത്.