ഒബാമയ്ക്കും റോംനിക്കുമെതിരേ ചൈന

single-img
23 October 2012

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ബറാക്ക് ഒബാമയ്ക്കും മിറ്റ് റോംനിക്കുമെതിരേ ചൈന രംഗത്തെത്തി. നിലവിലെ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുന്നതില്‍ നിന്ന് ഇരുവരും പിന്‍മാറണമെന്ന് ചൈന ആവശ്യപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ നടന്ന സംവാദത്തില്‍ ചൈനയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇരുവരും ഒരേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ ആദ്യ ദിനം തന്നെ കറന്‍സിയില്‍ കൃത്രിമം കാട്ടുന്നവരായി ചൈനയെ മുദ്രകുത്തുമെന്നായിരുന്നു റോംനിയുടെ പരാമര്‍ശം. ഈ സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. ചൈനയും യുഎസും തമ്മിലുള്ള പരസ്പര വിശ്വാസവും സഹകരണവും വര്‍ധിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്യുകയാണ് യുഎസ് നേതാക്കള്‍ ചെയ്യേണ്ടതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹോങ് ലീ പറഞ്ഞു.