ലബനനില്‍ പ്രതിസന്ധി രൂക്ഷം, സൈന്യം പിടിമുറുക്കുന്നു

single-img
23 October 2012

സിറിയന്‍ അനുകൂലിയായ ഇന്റലിജന്‍സ് ഓഫീസറുടെ കൊലപാതകത്തെത്തുടര്‍ന്ന് ലബനനില്‍ സര്‍ക്കാരിനെതിരേ പൊട്ടിപ്പുറപ്പെട്ട കലാപം നേരിടാന്‍ സൈന്യം രംഗത്ത്. ഞായറാഴ്ച സെന്‍ട്രല്‍ ബെയ്‌റൂട്ടില്‍ പ്രധാനമന്ത്രി നജീബ് മിക്കാത്തിയുടെ ഓഫീസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രകടനക്കാരെ സുരക്ഷാസേന തടഞ്ഞു. പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍നിന്നു രാഷ്ട്രീയക്കാര്‍ വിട്ടുനില്‍ക്കണമെന്നു സൈന്യം നിര്‍ദേശിച്ചു. സ്വകാര്യ, സര്‍ക്കാര്‍ സ്വത്തുക്കള്‍ക്കു നേരേ ആക്രമണം ഉണ്ടായാല്‍ ഇടപെടുമെന്നും സൈന്യം പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി. ബെയ്‌റൂട്ടിലും ഇതര നഗരങ്ങളിലും പട്ടാളം റോന്തുചുറ്റുന്നുണ്ട്.