മോഹന്‍ലാലിന് ബ്ലാക്ക് ബെല്‍റ്റ്

single-img
23 October 2012

സൗത്ത് കൊറിയന്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള വേള്‍ഡ് തായ്‌ക്കൊണ്ടോ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയ കുക്കിവോണിന്റെ ഈ വര്‍ഷത്തെ ഓണററി ബ്ലാക്ക് ബെല്‍റ്റ് ഓഫ് തായ്‌ക്കൊണ്ടോ അവാര്‍ഡ് നടന്‍ മോഹന്‍ലാലിന്. തായ്‌ക്കോണ്ടോയുടെ പ്രചാരണാര്‍ഥം ഇങ്ങനെയൊരാവശ്യവുമായി കുക്കിവോണാണ് ഇന്ത്യന്‍ ഫെഡറേഷനെ സമീപിച്ചതെന്ന് തായ്‌ക്കോണ്ടോ അസോസിയേഷന്‍ ജന. സെക്രട്ടറി ബി. അജി പറഞ്ഞു. ഇതിനു മുന്‍പ് ഷാറുഖ് ഖാന് ഈ ബഹുമതി ലഭിച്ചിരുന്നു.ഗള്‍ഫാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ബഹുമതി സമ്മാനിക്കും

വ്യക്‌തിപരമായ നേട്ടങ്ങൾ, സംഭാവനകൾ‍, തായ്‌ക്വോണ്‍ഡോയുടെ വളര്‍ച്ചയ്‌ക്ക് വ്യക്‌തിക്കുള്ള പ്രസക്‌തി തുടങ്ങിയവ കണക്കിലെടുത്താണു ബഹുമതി നല്‍കുന്നത്‌. 1977-78 ലെ സംസ്‌ഥാന ഗുസ്‌തി ചാമ്പ്യന്‍ ആയിരുന്നു മോഹന്‍ലാൽ.