Cricket

ജയത്തോടെ കൊല്‍ക്കത്ത മടങ്ങി

ദക്ഷിണാഫ്രിക്കന്‍ ടീമായ ടൈറ്റന്‍സിന്റെ സെമി സാധ്യതയ്ക്ക് മങ്ങലേല്പിച്ചുകൊണ്ട് കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ നിന്ന് മടങ്ങി. ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന കോല്‍ക്കത്ത ടൈറ്റന്‍സിനെ 99 റണ്‍സിനു പരാജയപ്പെടുത്തി. സ്‌കോര്‍: കോല്‍ക്കത്ത-20 ഓവറില്‍ അഞ്ചിന് 188, ടൈറ്റന്‍സ്- 16.4 ഓവറില്‍ 89ന് പുറത്ത്. 36 പന്തില്‍ 44 റണ്‍സ്(നാലു ബൗണ്ടറി ഒരു സിക്‌സ്) നേടിയ ഗൗതം ഗംഭീറിന്റെയും 20 പന്തില്‍ 36 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലത്തിന്റെയും മികവിലാണ് കോല്‍ക്കത്ത മികച്ച സ്‌കോര്‍ നേടിയത്. ടൈറ്റന്‍സിനുവേണ്ടി വാന്‍ ഡെര്‍ മെര്‍വെ രണ്ടുവിക്കറ്റ് സ്വന്തമാക്കി.നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ബാലാജി നാലുവിക്കറ്റ് സ്വന്തമാക്കി. ഇക്ബാല്‍ അബ്ദുള്ള, മനോജ് തിവാരി എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി.