മലാലയെ ആക്രമിച്ച ഭീകരനെ വിട്ടുതരണമെന്ന് പാക്കിസ്ഥാന്‍

single-img
23 October 2012

പതിനാലുകാരിയായ സമാധാനപ്രവര്‍ത്തക മലാല യൂസുഫായിയെ ആക്രമിച്ച താലിബാന്‍ കമാന്‍ഡര്‍ മൗലാന ഫസലുള്ളയെ വിട്ടുതരണമെന്ന് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനോടു ആവശ്യപ്പെട്ടു. പാക് താലിബാന്‍ കമാന്‍ഡറായ ഫസലുള്ളയെ പിടികൂടി കൈമാറാന്‍ അഫ്ഗാനിസ്ഥാനു മേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തണമെന്ന് പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറാണ് ആവശ്യപ്പെട്ടത്. അമേരിക്കന്‍ നയതന്ത്രപ്രതിനിധി മാര്‍ക്ക് ഗ്രോസ്മാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പാക് ഹിന റബ്ബാനി ഖര്‍ ആവശ്യം ഉന്നയിച്ചത്.