പാവങ്ങള്‍ക്ക് വായ്പ നല്‍കാന്‍ വിമുഖത കാട്ടരുതെന്ന് ബാങ്കുകളോട് ചിദംബരം

single-img
23 October 2012

പാവങ്ങള്‍ക്ക് വായ്പ നല്‍കാന്‍ വിമുഖത കാട്ടരുതെന്ന് ബാങ്കുകളോട് കേന്ദ്രധനമന്ത്രി പി. ചിദംബരം. പാവങ്ങള്‍ സത്യസന്ധതയുള്ളവരാണെന്നും വായ്പ തിരിച്ചടയ്ക്കുന്നതില്‍ അവര്‍ വീഴ്ച വരുത്തില്ലെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായ്പയ്ക്ക് അര്‍ഹതയുള്ളവരാണ് പാവങ്ങളെന്നും ഇവരെ മോശം കടക്കാരായി കാണരുതെന്നും ചിദംബരം പറഞ്ഞു. വലിയ തുക കടം വാങ്ങുന്ന ഒരു വ്യവസായി വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബാങ്കായിരിക്കും ഇതിന്റെ ബുദ്ധിമുട്ടനുഭവിക്കുകയെന്നും എന്നാല്‍ പാവങ്ങള്‍ക്ക് വായ്പ നല്‍കിയാല്‍ വായ്പയുടെ പരിധി കുറയുന്നതുകൊണ്ടു തന്നെ ഈ ബുദ്ധിമുട്ടില്ലെന്നും ചിദംബരം പറഞ്ഞു.