ലാന്‍സ് ആംസ്‌ട്രോംഗിന്റെ മെഡലുകള്‍ തിരികെ വാങ്ങി

single-img
23 October 2012

ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ട സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോംഗിനെ രാജ്യാന്തര സൈക്ലിംഗ് യൂണിയന്‍ ആജീവാനന്ത വിലക്കേര്‍പ്പെടുത്തി. ഇതോടൊപ്പം അദ്ദേഹം നേടിയ ഏഴു ടൂര്‍ ഡെ ഫ്രാന്‍സ് കിരീടങ്ങളും തിരിച്ചുവാങ്ങി. അമേരിക്കന്‍ ആന്റി ഡോപ്പിംഗ് ഏജന്‍സിയാണ് ആംസ്‌ട്രോംഗിന്റെ മെഡലുകള്‍ തിരികെവാങ്ങിയത്. ലാന്‍സ് ആംസ്‌ട്രോംഗിന് സൈക്ലിംഗില്‍ ഇനി സ്ഥാനമില്ലെന്ന് അന്താരാഷ്ട്ര സൈക്ലിംഗ് യൂണിയന്‍ പ്രസിഡന്റ് പാറ്റ് മക്ഗില്‍ പറഞ്ഞു. 1999 മുതല്‍ 2005 വരെ തുടര്‍ച്ചയായി ആറുതവണ ആംസ്‌ട്രോംഗായിരുന്നു ടൂര്‍ ഡെ ഫ്രാന്‍സ് ജേതാവായത്.