ഐ.ഒ.സി. പ്ലാന്റ്‌ പൂട്ടി

single-img
23 October 2012

കോഴിക്കോട്‌ ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക ഷില്ലിങ്‌ പ്ലാന്റ്‌ കമ്പനി അധികൃതര്‍ വീണ്ടും പൂട്ടി. പ്ലാന്റ്‌ അടക്കാനുണ്ടായ കാരണം വ്യക്താമാക്കിയിട്ടില്ല. പ്ലാന്റിനകത്ത്‌ ഇരുനൂറോളം സിലിന്‍ണ്ടറുകള്‍ ഫില്ലിങ്‌ പൂര്‍ത്തിയാക്കി ലോറിയില്‍ കയറ്റാനിരിക്കെയാണ്‌ അധികൃതര്‍ പ്ലാന്റ്‌ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്‌. കമ്പനിക്ക്‌ പുറത്ത്‌ ധാരാളം തൊഴിലാളികളും യൂണിയന്‍ പ്രവര്‍ത്തകരും തടിച്ചുകൂടി. പ്ലാന്റിലെ കയറ്റിറക്കു തൊഴിലാളിതര്‍ക്കം കാരണം മലബാര്‍ മേഖലയിലേക്കുള്ള പാചക വാതക സിലിണ്ടര്‍ നീക്കം മുടങ്ങിയിട്ട്‌ ഒരാഴ്‌ചയായി.