Latest News

കത്ത് വിവാദമാകുന്നു; ടോം ജോസിനോടു വിശദീകരണം തേടും

മെട്രോ വിവാദ വിഷയമായ കത്തു സംബന്ധിച്ചു സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിനോടു വിശദീകരണം ചോദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഏതു സാഹചര്യത്തിലാണു കത്തെഴുതിയതെന്ന് ആരായും. ടോം ജോസിന്റെ വിശദീകരണം ലഭിച്ചശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടിയെക്കുറിച്ച് തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സര്‍ക്കാര്‍ നടപടിക്രമമനുസരിച്ചു തന്നെയായിരിക്കും വിശദീകരണം ചോദിക്കുക.

ടോം ജോസ് കത്തെഴുതിയതു ശരിയായോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, അതു മനസിലാക്കാനാണു വിശദീകരണം ചോദിച്ചിരിക്കുന്നതെന്നാണു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ടോം ജോസിനെതിരേ നടപടിയെടുക്ക ണമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. ഈ നിലപാടിനോടു പൊതുവേ മറ്റു മന്ത്രിമാരും യോജിക്കുകയായിരുന്നു.