കേജരിവാള്‍ വെറും ഉറുമ്പ്, കോണ്‍ഗ്രസ് ആനയെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

single-img
22 October 2012

കേജരിവാള്‍ വെറും ഉറുമ്പാണെന്നും വലിയ പാര്‍ട്ടികളെയെല്ലാം ആരോപണങ്ങളിലൂടെ തകര്‍ക്കാമെന്നതു വെറും ദിവാസ്വപ്നമാണെന്നും കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഒരുറുമ്പു വിചാരിച്ചാല്‍ ആനയായ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനാകില്ലെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. വിദേശ ഫണ്ടു സ്വീകരിച്ചതിനെക്കുറിച്ചു കേജരിവാളിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു ആദ്യം മറുപടി പറയണം. കേജരിവാളിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഖുര്‍ഷിദ് നിഷേധിച്ചു. എന്തിനു താന്‍ കേജരിവാളിനെ ഭീഷണിപ്പെടുത്തണം? എന്തു നേടാനാണ്? അയാള്‍ തീരെ ചെറുതാണ്. ഞങ്ങളുടെ പാര്‍ട്ടിയുമായി ഏറ്റുമുട്ടാന്‍ വളരെ ചെറുത്. ഒരുറുമ്പിനു ആനയെ ഇല്ലാതാക്കാനാകില്ല. ആനപ്പുറത്തു നൂറു ഉറുമ്പുകള്‍ കയറിയാലും ആനയ്ക്കു വേദനിക്കില്ല. ആക്രമത്തെക്കുറിച്ചോ, ആരെയെങ്കിലും തരംതാഴ്ത്തുന്നതിനോ താന്‍ സംസാരിച്ചിട്ടില്ല – ഖുര്‍ഷിദ് പറഞ്ഞു.