Kerala

പ്രഥമപൗരന്‍ 29, 30 തീയതികളില്‍ കേരളത്തില്‍

രാഷ്ട്രപതിയായ ശേഷം ആദ്യ കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രണാബ് കുമാര്‍ മുഖര്‍ജി ഈ മാസം 29നു വൈകുന്നേരം 7.30നു തിരുവനന്തപുരത്തു വിമാനമിറങ്ങും. തുടര്‍ന്നു രാത്രി എട്ടിനു രാജ്ഭവനില്‍ എത്തുന്ന അദ്ദേഹം രാത്രി അവിടെ വിശ്രമിക്കും. 30 നു രാവിലെ 10.30 നു കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടക്കുന്ന വിശ്വമലയാള മഹോത്‌സവം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 11.30ന് ചടങ്ങുകള്‍ സമാപിക്കും. ഉച്ചയ്ക്കു 12ന് പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര സംഘടിപ്പിക്കുന്ന ഒന്‍പതാമത് ജനവിജ്ഞാന്‍ വികാസ് യാത്ര രാജ്ഭവനില്‍ രാഷ്ട്രപതി ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം നാലു മുതല്‍ 5.30 വരെ നിയമസഭയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി നിയമസഭാ സാമാജികരെ അഭിസംബോധന ചെയ്യും. തുടര്‍ന്നു വൈകുന്നേരം ആറു മുതല്‍ ഏഴുവരെ ലയോള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് ഗോള്‍ഡന്‍ ജൂബിലി ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കും. വൈകുന്നേരം 7.40-ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.