അഭിപ്രായ സര്‍വേയില്‍ ഒബാമയും റോംനിയും ഒപ്പത്തിനൊപ്പം

single-img
22 October 2012

പ്രസിഡന്റ് ഒബാമയും എതിരാളി റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയും തമ്മിലുള്ള അവസാനവട്ടം സംവാദം ഇന്നു നടക്കാനിരിക്കേ, അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇരുവരും തുല്യനില പാലിക്കുന്നതായി റിപ്പോര്‍ട്ട്. എന്‍ബിസിന്യൂസ്-വോള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ സര്‍വേ പ്രകാരം ഇരുവര്‍ക്കും 47% പേരുടെ പിന്തുണയാണുള്ളത്. നേരത്തെയുള്ള മിക്ക സര്‍വേകളിലും ഒബാമയ്ക്കായിരുന്നു മുന്‍തൂക്കം. മത്സരം കടുത്തതായിരിക്കുമെന്നാണ് ഇതു നല്‍കുന്ന സൂചന.