ഇതിഹാസം കേരളമണ്ണില്‍ തൊട്ടു

single-img
22 October 2012

കായിക ലോകത്തിന്റെ നിശ്വാസം, ഇതിഹാസ താരം ഡീഗോ മറഡോണ കേരളമണ്ണില്‍ തൊട്ടു. ഇന്നു പുലര്‍ച്ച 5.40ന് ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് മാറഡോണ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കൊച്ചുകുട്ടികള്‍ അടക്കം നിരവധി ആരാധകര്‍ മാറഡോണയെ ഒരുനോക്കു കാണാന്‍ പുലര്‍ച്ചെ തന്നെ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തില്‍ അല്പസമയം വിശ്രമിച്ച ശേഷം പുറത്തേയ്ക്കു വന്ന അദ്ദേഹം ആരാധകരെയും മാധ്യമപ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്ത ശേഷം അകത്തേയ്ക്കു കയറിപ്പോയി. കനത്ത സുരക്ഷാ സംവിധാനമാണ് അദ്ദേഹത്തിനു ഒരുക്കിയിരുന്നത്. ഏഴു മണിയോടെ അദ്ദേഹം പ്രത്യേക ഹെലിക്കോപ്റ്റര്‍ മാര്‍ഗം കണ്ണൂരിലേയ്ക്കു പോകുമെന്നാണ് വിവരം. നാളെയാണ് മാറഡോണ പൊതുപരിപാടിയില്‍ പങ്കെടുക്കുക.