ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ഫസിഹ് മുഹമ്മദ് പിടിയില്‍

single-img
22 October 2012

അഞ്ചുമാസത്തെ തടവിനു ശേഷം സൗദി അറേബ്യയില്‍ നിന്നു പുറത്താക്കിയ, ബാംഗളൂര്‍- ഡല്‍ഹി സ്‌ഫോടനങ്ങളില്‍ പങ്കാളിയെന്നു സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ഫസിഹ് മുഹമ്മദിനെ (28) ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ സൗദി അറസ്റ്റ് ചെയ്ത ഫസിഹിനെ രാജ്യഭ്രഷ്ടനാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നു സൗദിയില്‍ നിന്നു പുറത്താക്കിയ ഫസിഹിനെ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഹാര്‍ സ്വദേശിയായ ഫസിഹ് എന്‍ജിനിയറിംഗ് ബിരുദധാരിയാണ്. 2010ല്‍ ബാംഗളൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനത്തിലും ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന വെടിവയ്പിലും ഇയാള്‍ക്കു പങ്കുണെ്ടന്നു പോലീസ് സംശയിക്കുന്നു. കര്‍ണാടക പോലീസും ഡല്‍ഹി പോലീസും ഇയാള്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.