മുംബൈ ഭീകരാക്രമണം : പാക്‌ ജുഡീഷ്യല്‍ കമ്മീഷന്‌ അനുമതി നല്‍കില്ല

single-img
22 October 2012

മുബൈ ഭീകരാക്രമണക്കേസിലെ സാക്ഷികളില്‍ നിന്ന്‌ മൊഴിയെടുക്കാനായി വീണ്ടും ഇന്ത്യ സന്തര്‍ശിക്കാന്‍ പാക്‌ജുഡീഷ്യല്‍ കമ്മീഷനെ അനുവദിച്ചേക്കില്ല. അത്തരമൊരു സന്ദര്‍ശനത്തിന്റെ ആവശ്യകത ബോധ്യപ്പെടാന്‍ എന്‍.ഐ.എ. സംഘത്തെ പാകിസ്‌താന്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ ഇത്‌ പരിഗണിക്കേണ്ടതുള്ളൂ എന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന്‌ ഇന്ത്യകരുതുന്ന ലക്ഷര്‍-ഇ തൊയ്‌ബ കമാന്‍ഡര്‍ സക്കീവുള്‍ റഹ്മാന്‍ അടക്കം ആറ്‌ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ പരിശോധിക്കാന്‍ എന്‍.ഐ.എ. സംഘത്തെ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.