മാവേലി സ്റ്റോറുകളെ തകര്‍ക്കരുത്‌ : എ.ഐ.വൈ.എഫ്‌

single-img
22 October 2012

വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്ന മാവേലി സ്റ്റോറുകളുടെയും സപ്ലൈക്കോ ബസാറുകളുടെയും പ്രവര്‍ത്തനം തകര്‍ക്കാനുള്ള നീക്കം തടയുമെന്ന്‌ എ.ഐ.വൈ.എഫ്‌. ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. ഇത്തരം സ്റ്റോറുകളില്‍ അവശ്യസാധനങ്ങളുടെ കുറവ്‌ പരിഗണിക്കണമെന്നും മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ സി. ബിജു അധ്യക്ഷത വഹിച്ചു.