Breaking News

ടി.പി. വധം : വിചാരണ ഉടന്‍ തുടങ്ങും

ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടക്കേസില്‍ 76 പ്രതികളുടേയും വിചാരണ ഉടന്‍ തുടങ്ങണമെന്ന്‌ അഡ്വക്കറ്റ്‌ ജനറല്‍ സര്‍ക്കാരിന്‌ നിയമോപദേശം നല്‍കി. കേസന്വേഷണം സി.ബി.ഐ.ക്ക്‌ വിടുന്നതിന്‌ മുമ്പ്‌ വിചാരണയിലേക്ക്‌ നീങ്ങണമെന്നാണ്‌ നിയമോപദേശത്തില്‍ പറയുന്നത്‌. നിലവിലുള്ള അന്വേഷണം ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. വിന്‍സന്‍ പോളിന്റെ നേതൃത്വത്തില്‍തന്നെ തുടരുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. കേസിന്റെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച്‌ സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യത്തില്‍ നിന്ന്‌ പിറകോട്ടില്ലെന്ന്‌ കെ.കെ. രമ പറഞ്ഞു.