കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ മാര്‍ക്ക്‌ ലിസ്റ്റ്‌ തിരുത്തി

single-img
22 October 2012

കേരള സര്‍വകലാശാലയുടെ പി.ജി. പരീക്ഷില്‍ വീണ്ടും തിരിമറി. അവസാന വര്‍ഷ എം.എ. സൈക്കോളജി പരീക്ഷയില്‍ ആറ്‌ വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ ക്രമവിരുദ്ധമായി മാര്‍ക്ക്‌ നല്‍കിയത്‌ കണ്ടെത്തി. പരീക്ഷാ കണ്‍ട്രോളറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ്‌ ആന്‍ഡ്‌ സെമസ്റ്റര്‍ സിസ്റ്റം ഓഫീസില്‍ നടന്ന ടാബുലേഷനിടെയാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. എം.എ. സൈക്കോളജി ഒന്നാം സെമസ്‌റ്റര്‍ പരീക്ഷയിലും തുടര്‍ന്ന്‌ നടത്തിയ സപ്ലിമെന്ററി പരീക്ഷയിലും തോറ്റ ആറ്‌ വിദ്യാര്‍ഥികളെ അവസാനവര്‍ഷ പരീക്ഷയില്‍ ജയിപ്പിക്കാന്‍ വേണ്ടിയാണ്‌ മാര്‍ക്ക്‌ തിരുത്തിയത്‌.