ടിപി വധം:വിചാരണ ഉടൻ

single-img
21 October 2012

ടി.പി വധക്കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കണമെന്നാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.  ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌ കോടതിയാണെന്നും മന്ത്രി വ്യക്‌തമാക്കി.

അതേസമയം, അറസ്റ്റിലായ 76 പ്രതികളുടെ വിചാരണ ഉടൻ തുടങ്ങണമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകി. കേസ് സി.ബി.ഐ പോലുള്ള ഏജൻസികൾക്ക് കൈമാറിയാൽ വിചാരണ നീളാനും അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങാനും എ.ജി നിർദ്ദേശിച്ചു.