ടട്ര ട്രക്കിടപാട്: തേജീന്ദര്‍സിംഗിന്‌ എതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു

single-img
21 October 2012

ടട്ര ട്രക്കിടപാടുമായി ബന്ധപ്പെട്ട് മുന്‍ സൈനിക മേധാവി ജനറല്‍ വി.കെ സിങ്ങിന് 14 കോടി കോഴ വാഗ്ദാനം ചെയ്ത കേസില്‍ റിട്ട. ലഫ്.ജനറല്‍ തേജീന്ദര്‍ സിങ്ങിനെതിരെ സി.ബി.ഐ കേസെടുത്തു.

2010 സെപ്‌റ്റംബറില്‍ അന്നത്തെ കരസേനാധിപന്‍ ജനറല്‍ വി.കെ. സിംഗിനാണു കൈക്കൂലി വാഗ്‌ദാനം ചെയ്‌തത്‌. 1676 ട്രക്കുകള്‍ വാങ്ങാന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു തേജീന്ദര്‍ സിംഗ്‌ കരസേനാധിപനെ സമീപിച്ചത്‌. 14 കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്‌ദാനം.