വിമാനത്തിലെ പ്രതിഷേധം: ആറുയാത്രക്കാര്‍ തെളിവെടുപ്പിനു ഹാജരായി

single-img
21 October 2012

നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത്‌ ഇറങ്ങിയ സംഭവത്തില്‍ വിമാനത്തില്‍ പ്രതിഷേധിച്ച ആറ്‌ യാത്രക്കാര്‍ തെളിവെടുപ്പിനായി ഹാജരായി.അഷ്‌റഫ്, അബ്ദുല്‍ഖാദര്‍, അഗസ്റ്റിന്‍, റാഷിദ്, മനോജ്, തോമസ് എന്നിവരാണ് ഹാജരായത്. തെളിവ് നല്‍കാന്‍ ഹാജരാകണമെന്ന വ്യോമയാന ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ ഹാജരായത്.

ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്‌ടര്‍ ശരത്‌ ശ്രീനീവാസനാണ്‌ ഇക്കാര്യത്തില്‍ തെളിവു നല്‍കാനായി നെടുമ്പശ്ശേരിയില്‍ ഹാജരാകാന്‍ യാത്രക്കാരോട്‌ ആവശ്യപ്പെട്ടത്‌.പരാതി കിട്ടുമ്പോള്‍ അനേ്വഷിക്കുന്നത്‌ സ്വാഭാവികമാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു.