കൂടംകുളത്ത് പുതിയ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനോട് സിപിഎം എതിരെന്ന് കോടിയേരി

single-img
20 October 2012

കൂടംകുളത്ത് പുതിയ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനോട് സിപിഎം എതിരാണെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നിലവിലെ റിയാക്ടറുകള്‍ കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം. കൂടംകുളം ആണവനിലയം സിപിഎമ്മിന്റേതാണെന്ന പ്രചാരണം നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനാണ് ചിലരുടെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.