ഹോക്കി: കേരളത്തിന്റെ ഫൈനല്‍ സാധ്യത മങ്ങി

single-img
20 October 2012

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണമേഖല സബ്-ജൂണിയര്‍ ഹോക്കിയില്‍ കേരളത്തിനു പരാജയം. പെണ്‍കുട്ടികളുടെ മത്സരത്തില്‍ തമിഴ്‌നാടിനോട് 3-0 സ്‌കോറിനാണു കേരളം പരാജയപ്പെട്ടത്. ഇതോടെ കേരളത്തിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു. പെണ്‍കുട്ടികളുടെ മറ്റൊരു മത്സരത്തില്‍ ആന്ധ്രാപ്രദേശ് 15-0 നു പോണ്ടിച്ചേരിയെ തകര്‍ത്തു. കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട പോണ്ടിച്ചേരി ഫൈനല്‍ കാണാതെ പുറത്താകുമെന്ന് ഉറപ്പായി.