ബോളിവുഡ് താരം ആമീര്‍ ഖാനെ ആദരിച്ചു

single-img
20 October 2012

സാമൂഹികതിന്മയ്‌ക്കെതിരേ സത്യമേവ ജയതേ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ സംഘടിപ്പിച്ച ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനെയും സ്റ്റാര്‍ ഇന്ത്യ സിഇഒ ഉദയ് ശങ്കറിനെയും കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചു. ദേശീയ പട്ടികജാതി കമ്മീഷനാണു ചടങ്ങ് സംഘടിപ്പിച്ചത്. ജാതിവ്യവസ്ഥയിലെ തൊട്ടുകൂടായ്മയ്‌ക്കെതിരേ ബോധവത്കരണശ്രമങ്ങള്‍ നടത്തിയതിനാണ് ഇരുവരെയും ആദരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതെന്ന് അവാര്‍ഡ് സമ്മാനിച്ചു പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍. പൂനിയ പറഞ്ഞു. ആഭ്യന്തരമന്ത്രി സുശീര്‍കുമാര്‍ ഷിന്‍ഡെ, സാമൂഹിക ശാക്തീകരണ മന്ത്രി മുകുള്‍ വാസ്‌നിക്, ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.