World

യെമനില്‍ 26 പേര്‍ കൊല്ലപ്പെട്ടു

തെക്കന്‍യെമനില്‍ സൈനിക കേന്ദ്രത്തിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 13 സൈനികരും 13 സാധാരണക്കാരും കൊല്ലപ്പെട്ടു. 29 പേര്‍ക്കു പരിക്കേറ്റു. അഭിയാന്‍ പ്രവിശ്യയിലെ സിന്‍ജിബാറിലെ സൈനികകേന്ദ്രത്തിലായിരുന്നു സ്‌ഫോടനം. സൈനികയൂണിഫോം ധരിച്ച നാലു ചാവേറുകള്‍ കാര്‍ ഓടിച്ചുകൊണ്ടുവന്ന് സ്‌ഫോടനം നടത്തുകയായിരുന്നു. സൈനിക യൂണിഫോമിലായിരുന്നതിനാല്‍ സൈന്യത്തിന്റെ നിരവധി ചെക്കുപോസ്റ്റുകള്‍ പരിശോധന കൂടാതെ തരണം ചെയ്യാന്‍ ചാവേറുകള്‍ക്കു കഴിഞ്ഞു. തെക്കന്‍യെമനിലെ ജാര്‍ പട്ടണത്തില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒമ്പതു തീവ്രവാദികള്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് സൈനിക കേന്ദ്രത്തില്‍ ആക്രമണം ഉണ്ടായത്.