National

ഹസാരെയെ കണ്ടത് ആരോഗ്യം തിരക്കാന്‍: ജനറല്‍ വി. കെ സിംഗ്

അന്നാഹസാരയ്‌ക്കൊപ്പം അഴിമതി വിരുദ്ധസമരത്തില്‍ പങ്കുചേരാന്‍ താത്പര്യമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനാണ് റാലിഗണ്‍സിദ്ധിയില്‍ച്ചെന്നു കണ്ടതെന്നും മുന്‍കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ്. ഹസാര സംഘത്തില്‍ ചേരാന്‍ ആലോചിച്ചിട്ടേയില്ലെന്നും അഴിമതിക്കെതിരേ ആരെ പിന്തുണയ്ക്കാനും സന്നദ്ധമാണെന്നും ജനറല്‍ സിംഗ് പറഞ്ഞു. ജനറല്‍ വി.കെ.സിംഗിന്റെ കൂടിക്കാഴ്ച ഏറെ അഭ്യൂഹങ്ങള്‍ക്കു വഴിതെളിച്ചിരുന്നു.