വിളപ്പില്‍ശാല: കേസ് ഉടന്‍ പരിഗണിക്കണമെന്നു സര്‍ക്കാര്‍

single-img
19 October 2012

വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌കരണ പ്രശ്‌നം സംബന്ധിച്ചു ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ ഉപഹര്‍ജി നല്കി. ഹൈക്കോടതി നിര്‍ദേശ പ്രകാരം പോലീസ് സംരക്ഷണം നല്കി കഴിഞ്ഞയാഴ്ച യന്ത്രസാമഗ്രികള്‍ വിളപ്പില്‍ശാലയിലെത്തിച്ചുവെന്ന് ഉപഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ഇതിനെ തുടര്‍ന്നു പ്രശ്‌നം കൂടുതല്‍ വഷളായി. പഞ്ചായത്തും തദ്ദേശവാസികളും ഇതില്‍ പ്രതിഷേധിച്ച് ഉപരോധസമരം തുടങ്ങി. രണ്ടു ദിവസം ഹര്‍ത്താലും നടത്തി.
തുടര്‍ന്നു പഞ്ചായത്ത് പ്രസിഡന്റ് നിരാഹാര സമരം തുടങ്ങി. ഇവരെ ആശുപത്രിയിലേക്കു മാറ്റിയ ശേഷവും സമരം തടരുകയാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനു സര്‍ക്കാര്‍ അടുത്തയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. എങ്കിലും കേസില്‍ കോടതി അടിയന്തര പരിഹാരം കാണണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.