ഒറ്റഷോട്ടില്‍ ടൂറിസ്റ്റ് ഹോം

single-img
19 October 2012

മുപ്പതോളം താരങ്ങളെ അണിനിരത്തി പത്തു ജീവിതകഥകള്‍ കൂട്ടിയിണക്കി ഒരൊറ്റ ഷോട്ടില്‍ ഒരു സിനിമ. ഇന്ത്യന്‍ സിനിമയില്‍തന്നെ ആദ്യത്തേത് എന്നു വിശേഷിപ്പിക്കാവുന്ന ടൂറിസ്റ്റ് ഹോം എന്ന ഈ പരീക്ഷണചിത്രം പ്രേക്ഷകരുടെ മുന്നില്‍ എത്തുകയാണ്. പ്ലസ് ടു എന്ന ചിത്രത്തിനുശേഷം ഷെബി സംവിധാനംചെയ്യുന്ന ടൂറിസ്റ്റ് ഹോം എന്ന ചിത്രത്തിലൂടെയാണ് ഒരൊറ്റ ഷോട്ടില്‍ ഒരു സിനിമ യാഥാര്‍ഥ്യമാകുന്നത്. ശ്രീജിത് വിജയ്, ഹേമന്ദ് മേനോന്‍, രജത് മേനോന്‍, കലാഭവന്‍ മണി, സൈജു കുറുപ്പ്, റോഷന്‍, നെടുമുടി വേണു, മധുപാല്‍, ഇടവേള ബാബു, ശ്രീജിത് രവി, കുഞ്ചന്‍, കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, മണിയന്‍പിള്ള രാജു, സുനില്‍ സുഖദ, മീരാ നന്ദന്‍, സരയു, തെസ്‌നിഖാന്‍, ലെന, ശ്രീലതാ നമ്പൂതിരി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.