വ്യോമാക്രമണം: സിറിയയില്‍ 44 പേര്‍ കൊല്ലപ്പെട്ടു

single-img
19 October 2012

വിമതരുടെ പിടിയിലുള്ള സിറിയന്‍ നഗരം മരേത് അല്‍ നുമാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അഭയം തേടിയിരുന്ന രണ്ട് മന്ദിരങ്ങളും ഒരു മോസ്‌കും വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഇതിനിടെ സിറിയയില്‍ കാണാതായവരുടെ എണ്ണം 28000 ആയെന്നു വിമതകേന്ദ്രങ്ങള്‍ പറഞ്ഞു. പലരെയും ഭരണകൂടവുമായി ബന്ധമുള്ളവര്‍ തട്ടിക്കൊണ്ടുപോയവരാണ്. നിരവധി അഭയാര്‍ഥികള്‍ അയല്‍രാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. ഇതേസമയം സിറയയിലെ ആഭ്യന്തരയുദ്ധം ഉടന്‍ അവസാനിപ്പിക്കാനായില്ലെങ്കില്‍ പശ്ചിമേഷ്യ മുഴുവനും യുദ്ധത്തിന്റെ കെടുതിയില്‍ അമരുമെന്ന് യുഎന്‍ ദൂതന്‍ ബ്രഹീമി മുന്നറിയിപ്പു നല്‍കി.