National

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്നതു പരിഗണിക്കാം: സോണിയ

സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്ന കാര്യം പരിഗണിക്കാമെന്നു കേരളത്തിലെ വീട്ടമ്മാരായ വനിതാനേതാക്കള്‍ക്കു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ ഉറപ്പ്. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാലാണു തീരുമാനത്തില്‍ ഇളവുനല്‍കാന്‍ പ്രയാസമെന്നു സോണിയ വ്യക്തമാക്കി. എല്‍പിജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കണമെന്ന വീട്ടമ്മാരുടെ വികാരം മനസിലാക്കുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്ന് ഇക്കാര്യം പരിഹരിക്കാം. രണ്ടു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുള്ളതിനാല്‍ ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ല: സോണിയ പറഞ്ഞു.