എയര്‍ ഇന്ത്യയ്‌ക്കെതിരേ പിണറായി വിജയന്‍ രംഗത്ത്

single-img
19 October 2012

അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്ന വിഷയത്തില്‍ എയര്‍ ഇന്ത്യയ്ക്ക് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമൂഹത്തിനിടയില്‍ എയര്‍ ഇന്ത്യയ്ക്ക് വിശ്വാസതകര്‍ച്ചയുണ്ടായിരിക്കുന്നു. വിഷയത്തില്‍ പൈലറ്റ് സ്വീകരിച്ച നിലപാട് തെറ്റാണ്. പ്രതിഷേധിച്ച യാത്രക്കാര്‍ക്കെതിരേയാണ് പോലീസില്‍ പരാതി നല്‍കിയത്. എയര്‍ ഇന്ത്യ കെടുകാര്യസ്ഥത തിരുത്താന്‍ തയാറാകണം. പ്രവാസികളുടെ യാത്രാ സൗകര്യത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.