ഇന്ത്യന്‍ പര്യടനത്തിനു പീറ്റേഴ്‌സണും

single-img
19 October 2012

ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് കെവിന്‍ പീറ്റേഴ്‌സണ്‍ തിരിച്ചെത്തി. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനോടും ചില സഹകളിക്കാരോടുമുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പീറ്റേഴ്‌സണ്‍ ടീമിന്റെ പടിയിറങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഹെഡിംഗ്‌ലിയില്‍ ഉജ്ജ്വലഫോമില്‍ കളിച്ചുകൊണ്ടിരിക്കേയായിരുന്നു പീറ്റേഴ്‌സന്‍ കളിമതിയാക്കിയത്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടി കളിക്കുന്ന പീറ്റേഴ്‌സണ്‍ ഈയാഴ്ച ഇംഗ്ലണ്ടിലേക്കു മടങ്ങും.