മലാലയുടെ നില മെച്ചപ്പെട്ടു

single-img
19 October 2012

ബിര്‍മിംഗാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാക് ബാലിക മലാല യൂസുഫായിയുടെ നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നഴ്‌സുമാരുടെ സഹായത്തോടെ എഴുന്നേറ്റു നില്‍ക്കാന്‍ മലാലയ്ക്കു സാധിച്ചു. ശ്വസനത്തിനായി ട്യൂബ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സംസാരിക്കാന്‍ സാധിക്കില്ല. എന്നാല്‍ എഴുതാന്‍ കഴിയുന്നതിനാല്‍ ആശയവിനിമയത്തിനു ബുദ്ധിമുട്ടില്ല.അണുബാധയ്ക്കു സാധ്യതയുള്ളതിനാല്‍ ഇനിയും ഏറെ ശ്രദ്ധിക്കേണ്ടതുണെ്ടന്നു മെഡിക്കല്‍ ഡയറക്ടര്‍ ഡേവ്‌റോസര്‍ പറഞ്ഞു.