National

കാഷ്മീരില്‍ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു

ജമ്മു കാഷ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ ഹോട്ടലിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാന്ഥ ചൗക്-പാരിപോറ റോഡിലെ സ്വകാര്യ ഹോട്ടലിന് നേരയാണ് തീവ്രവാദികള്‍ വെടിവെച്ചത്. ഫാറൂഖ് അഹമ്മദ് എന്ന ഹോട്ടല്‍ ജീവനക്കാരനാണ് മരിച്ചത്. മൂന്നംഗ തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്. സ്ഥലത്തു കൂടി പോയ സൈനിക വാഹനത്തെ ആക്രമിക്കാനാണ് തീവ്രവാദികള്‍ ശ്രമിച്ചത്. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സംഘം സ്ഥലത്തു നിന്നും രക്ഷപെട്ടു. സൈന്യം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.