ഷേക്ക് ഹസീനയെ രക്ഷിച്ച ഇന്ത്യന്‍ കേണലിന് അവാര്‍ഡ്

19 October 2012
ബംഗ്ളാദേശ് വിമോചനയുദ്ധകാലത്ത് ഷേക്ക് ഹസീനയെയും കുടുംബാംഗങ്ങളെയും പാക് സേനയില്‍നിന്നു രക്ഷപ്പെടുത്തിയ റിട്ടയേര്‍ഡ് ഇന്ത്യന്‍ കേണല്‍ ഉള്‍പ്പെടെ 61 വിദേശികള്‍ക്ക് ബംഗ്ളാദേശ് അവാര്‍ഡ് നല്‍കും. വിദേശികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബംഗബന്ധു ഇന്റര്‍നാഷണല്‍ സെന്ററില്‍ ശനിയാഴ്ച നടത്തുന്ന ചടങ്ങില്‍ റിട്ടയേര്‍ഡ് കേണല്‍ അശോക് താരാ അവാര്‍ഡ് ഏറ്റുവാങ്ങും. യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ ഒരു വീട്ടില്‍ പാക് പട്ടാളം ഇപ്പോഴത്തെ പ്രധാനമന്ത്രി ഷേക്ക് ഹസീനയുള്പ്പെടെയുള്ളവരെ തടവിലാക്കിയിരിക്കുകയായിരുന്നു. അന്നു മേജറായിരുന്ന അശോക് ഇവരെ സാഹസികമായി രക്ഷപ്പെടുത്തി.