ഐപാഡ് കോപ്പിയടി: ബ്രിട്ടനില്‍ ആപ്പിള്‍ തോറ്റു

single-img
19 October 2012

കമ്പനിയുടെ മുന്‍നിര ഉല്‍പ്പന്നമായ ഐപാഡിന്റെ സാങ്കേതിക വിദ്യയും രൂപകല്‍പനയും ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗ് കോപ്പിയടിച്ചുവെന്ന ആപ്പിളിന്റെ വാദം ബ്രിട്ടീഷ് അപ്പീല്‍ കോടതി തള്ളി. ചില രൂപസാദൃശ്യങ്ങളുണ്‌ടെന്നല്ലാതെ ഐപാഡിനെ അതേപടി അനുകരിക്കുന്നതല്ല സാംസംഗിന്റെ ഗാലക്‌സി ടാബ്‌ലറ്റ് എന്ന് കോടതി നിരീക്ഷിച്ചു. കോപ്പിയടി വിഷയത്തില്‍ ഇരുകമ്പനികളും തമ്മില്‍ യൂറോപ്പില്‍ നടത്തുന്ന നിയമയുദ്ധത്തിനു ഇതോടെ അന്ത്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.