എയര്‍ഇന്ത്യ മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു

single-img
19 October 2012

എയര്‍ഇന്ത്യ വീണ്ടും യാത്രക്കാരെ പരീക്ഷിക്കുന്നു. കരിപ്പൂരില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയതാണ് പുതിയ സംഭവം. ഗള്‍ഫ് മേഖലയില്‍ നിന്നു കോഴിക്കോട്ടേയ്ക്കു വന്ന എയര്‍ഇന്ത്യയുടെ മൂന്നു വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടത്. മൂന്നു വിമാനങ്ങളിലായി 220 യാത്രക്കാരാണുള്ളത്. രാവിലെ പത്തു മണിയ്ക്കു മുമ്പ് ഇവരെ ജംബോ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചതായാണ് വിവരം.