എയര്‍ ഇന്ത്യ പൈലറ്റിന്റെ വ്യാജറാഞ്ചല്‍ സന്ദേശം അന്വേഷിക്കാന്‍ പ്രത്യേക സംഘം

single-img
19 October 2012

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് ഇറക്കിയ അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും പൈലറ്റ് വ്യാജറാഞ്ചല്‍ സന്ദേശം അയച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. യാത്രക്കാരെ വിളിച്ചുവരുത്തി തെളിവെടുക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനിടെ റാഞ്ചല്‍ അന്വേഷിക്കാന്‍ ഡിജിസിഎയെയും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈ റീജിണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. വിമാനത്താവളത്തില്‍ വിശദമായ തെളിവെടുപ്പ് നടത്തുകയാണ് ലക്ഷ്യം.